ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൌതം ഗംഭീര്‍ വിവാഹിതനായി. ഡല്‍ഹി സ്വദേശിനിയായ നടാഷ ജെയിനെയാണ് ഗംഭീര്‍ ജീവിതപങ്കാളിയാക്കിയത്.
ഡല്‍ഹി-ഗുഡ്ഗാവ് പാതയിലെ വെസ്റ്റ് എന്‍ഡ് ഫാമില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു വിവാഹം. നിരവധി പ്രമുഖര്‍ ഗംഭീറിന്റെ വിവാഹത്തിന് സാക്‍ഷ്യം വഹിക്കാനെത്തിയിരുന്നു.
കഴിഞ്ഞദിവസം രാത്രി വൈകി വിവാഹവിരുന്നു നടന്നു. 300ഓളം വിശിഷ്ടാതിഥികള്‍ പങ്കെടുത്തു.