ഹര്‍ഭജന്‍ സിംഗ് ഓസീസ് ടീം അംഗമായിരുന്ന ആന്‍ഡ്രൂ സൈമണ്ട്സിനെ കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിച്ച മങ്കിഗേറ്റ് വിവാദം വീണ്ടും ട്വന്റി 20 ലീഗ് മത്സരങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്നു.
എന്നാല്‍ ക്രിക്കറ്റ് ഫീല്‍ഡില്‍ ഉണ്ടായ ചില ഉടക്കുകളും തെറിവിളികളുമല്ലാതെ രസകരമായ പല വാഗ്വാദങ്ങളും പല പ്രശസ്ത താരങ്ങളും തമ്മില്‍ ഗ്രൌണ്ടിലെ അപൂര്‍വ നിമിഷങ്ങളില്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ ചിലത് സഭ്യതയുടെ അതിര്‍വരമ്പുകള്‍ കടക്കുന്നതാണ്. ഉരുളയ്ക്കുപ്പേരി പോലെ മറുപടി ലഭിച്ചവയും, പിഴയും ലഭിക്കേണ്ടി വന്നവയും ഉണ്ട്. ഇന്റെര്‍നെറ്റില്‍ പ്രചരിക്കുന്ന അവയില്‍ ചിലത്...
ക്രിക്കറ്റ് ഭ്രാന്തന്‍മാര്‍ മത്സര വേദികളില്‍ നടത്തുന്ന വിക്രിയകളുടെ പേരില്‍ ഏറെ ചീത്തപേര് കേള്‍ക്കേണ്ടി വന്ന ഓസ്ട്രേലിയന്‍ താരങ്ങള്‍ തന്നെയാണ് പലപ്പോഴും തര്‍ക്കങ്ങള്‍ തുടങ്ങിയിട്ടുള്ളത്. ഓസീസ് മുന്‍ താരം മെര്‍വ് ഹ്യൂഗ്സും പാക് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദും തമ്മില്‍ നടന്ന ഒരു വാഗ്വാദം:
ബാറ്റ് ചെയ്യുന്ന മിയാന്‍ദാദ്: ‘ഇപ്പോള്‍ നിങ്ങളെ കണ്ടാല്‍ ഒരു തടിയന്‍ ബസ് കണ്ടക്ടറെപ്പോലെയുണ്ട്!‘
ഓസ്ത്രേലിയയുടെ തന്നെ റോഡ്നി മാര്‍ഷും ഇയന്‍ ബോതവും തമ്മില്‍ സഭ്യത ലംഘിച്ച ഒരു വാഗ്വാദം:
റോഡ്നി മാര്‍ഷ്: ‘നിങ്ങളുടെ ഭാര്യക്കും ‘എന്റെ‘ കുട്ടികള്‍ക്കും എന്തുണ്ട് വിശേഷം‘? ഇയന്‍ ബോതം : ‘ഭാര്യക്ക് സുഖം തന്നെ പക്ഷേ കുട്ടികള്‍ മാനസികക വളര്‍ച്ചയില്ലാത്തവരാണ്‘
ഒരു മത്സരത്തില്‍ ഇംഗ്ലണ്ട് കളിക്കാരനായ ജാര്‍ഡൈനെ ഓസ്ടേലിയന്‍ കളിക്കാരാരോ ബാസ്റ്റാര്‍ഡെന്ന് വിളിച്ചു. ഇതിനെക്കുറിച്ച് പരാതി പറഞ്ഞ ജാര്‍ഡൈനെ ചൂണ്ടിക്കാട്ടി ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ടീമംഗങ്ങളോട് ചോദിച്ചു: നിങ്ങളില്‍ ഏത് ബാസ്റ്റാര്‍ഡാണ് ഈ ബാസ്റ്റാര്‍ഡിനെ ബാസ്റ്റാര്‍ഡെന്ന് വിളിച്ചത്?.
വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ പ്രമുഖ ഇന്ത്യന്‍ താരം ഗവാസ്കര്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കു വന്ന് നാലാം സ്ഥാനത്ത് ഇറങ്ങാന്‍ തീരുമാനിച്ചു. പക്ഷേ ഓപ്പണിങ്ങിനിറങ്ങിയ അംശുമാനും വെങ്ക്സര്‍ക്കാറും ഡെക്കില്‍ പുറത്തായി.പൂജ്യം റണ്‍സില്‍ തുടങ്ങിയ ഗവാസ്കറിനോട് വിവിയന്‍ റിച്ചാര്‍ഡ് പറഞ്ഞു . ‘എവിടെ നിന്ന് നിങ്ങള്‍ ബാറ്റിംഗിനിറങ്ങിയാലും ടീമിന്റെ സ്കോര്‍ പൂജ്യമാണല്ലോ‘?