കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്താണ് നായകന്.
സോണി ചെറുവത്തൂര്‍, ടിനു യോഹന്നാന്, ശ്രീകുമാരന്‍ നായര്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. മൂന്ന് പേസര്മരും മൂന്ന് സ്പിന്നര്‍മാരും അടങ്ങുന്ന ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്.
കൌണ്ടിയില്‍ വാര്വിക്ഷെയറിനു വേണ്ടി കളിക്കാന്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും നവംബര്‍ 3ന് തുടങ്ങുന്ന കേരളത്തിന്റെ ആദ്യ രഞ്ജി മത്സരത്തില്‍ കളിക്കുമെന്ന് ശ്രീശാന്ത് അറിയിച്ചു.
കോതമംഗലത്തു നടക്കുന്ന കേരള ടീമിന്റെ പരിശീലന ക്യാമ്പിലാണ് ശ്രീശാന്തിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത വിവരം കേരള ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ടി സി മാത്യു അറിയിച്ചത്.