കൊച്ചി ഏകദിനം: നികുതി ഒഴിവാക്കിയില്ല, ഇളവ് നല്കി
ബുധന്‍, 6 നവംബര്‍ 2013 (14:28 IST)
PRO
കൊച്ചി ഏകദിനത്തെ വിനോദനികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കെസിഎ ആവശ്യപ്പെട്ടിരുന്നെങ്കിലും വിനോദനികുതിയില്‍ ഇളവു നല്കാന് നഗരസഭ തീരുമാനം.
നവംബര്‍ 21 ന് നടക്കുന്ന മത്സരത്തിന് 25 ശതമാനം നികുതിയിളവായിരിക്കും കെസിഎയ്ക്ക് ലഭിക്കുന്നത്.ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന് 2010 ല്‍ കെസിഎ 64 ലക്ഷം രൂപ വിനോദനികുതിയായി നല്‍കിയിരുന്നു.
മഴ ചതിച്ചതു മൂലം മത്സരം ഉപേക്ഷിക്കുകയായിരുന്നു. അതിനാല്‍ അന്ന് നല്കിയ പണം ഇത്തവണ നികുതിയായി വകവയ്ക്കണമെന്ന് കെസിഎ ആവശ്യമുന്നയിച്ചിരുന്നു.