കാലിസ് യഥാര്‍ഥ ചാമ്പ്യനെന്ന് സച്ചിന്‍

ചൊവ്വ, 31 ഡിസം‌ബര്‍ 2013 (17:39 IST)
PRO
ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസിനെ റിട്ടയര്‍ ജീവിതത്തിലേക്ക് ക്ഷണിച്ച് സച്ചിന്റെ ട്വീറ്റ്.

കാലിസിനെതിരെ കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്നും ജാക്ക് കാലിസാണ് യഥാര്‍ഥ ചാമ്പ്യനെന്നും വിരമിക്കല്‍ ജീവിതം അത്ര ചീത്തയല്ലെന്നുമാണ് സച്ചിന്‍ ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ നവംബറില്‍ സച്ചിനും ക്രിക്കറ്റ് ജീവിതത്തില്‍നിന്നും വിരമിച്ചിരുന്നു. വിടവാങ്ങല്‍ ടെസ്റ്റില്‍ ഉജ്വലമായ സെഞ്ചുറി കുറിച്ചതിന്റെ അഭിമാനത്തോടെയാണ് കാലിസും വിടപറയുന്നത്.


വെബ്ദുനിയ വായിക്കുക