കളിയില്‍ പകുതി ഹര്‍ഭജന് പിഴ

ചൊവ്വ, 8 ജനുവരി 2013 (17:08 IST)
PRO
രഞ്ജി ട്രോഫിയില്‍ അമ്പയറുടെ തീരുമാനത്തിനെതിരെ പ്രതികരിച്ചതിന് ഇന്ത്യന്‍ താരവും പഞ്ചാബ് രഞ്ജി ടീം ക്യാപ്ടനുമായ ഹര്‍ഭജന്‍ സിംഗിന് മാച്ച് റഫറി സുനില്‍ ചതുര്‍വേദിയുടെ പിഴ ശിക്ഷ.

മാച്ച് ഫീയുടെ 50 ശതമാനം ഹര്‍ഭജന്‍ പിഴ ഒടുക്കണം. ജാര്‍ഖണ്ഡിനെതിരായ പഞ്ചാബിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയാണ് സംഭവം.

ജാര്‍ഖണ്ഡ് ബാറ്റ്സ്മാന്‍ സണ്ണി ഗുപ്തയ്ക്കെതിരായ ക്യാച്ചിനുള്ള അപ്പീല്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള അന്പയര്‍ സി കെ നന്ദന്‍ അനുവദിച്ചില്ല.

അപ്പീല്‍ അനുവദിക്കാതിരുന്നതിനെതിരെ ഹര്‍ഭജന്‍ പ്രതികരിച്ചിരുന്നു. താരവുമായി മാച്ച് റഫറി 15 മിനിട്ടോളം ചര്‍ച്ച നടത്തിയതിനു ശേഷമാണ് ശിക്ഷ വിധിച്ചത്. മത്സരത്തില്‍ ഹര്‍ഭജന്‍ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക