കമ്പ്യൂട്ടര്‍ ബാറ്റ് ചെയ്യുമോയെന്നും ബോള്‍ ചെയ്യുമോയെന്നും സച്ചിന്‍ ഒരുകാലത്ത് ചോദിച്ചിരുന്നു
ശനി, 30 നവംബര്‍ 2013 (11:47 IST)
PTI
ആദ്യനാളുകളില്‍ ഡ്രസ്സിംഗ് റൂമില്‍ സ്ഥാപിച്ച കമ്പ്യൂട്ടറിനെ ഉള്‍ക്കൊള്ളാനായിരുന്നില്ലെന്നു മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍.
കമ്പ്യൂട്ടര്‍ ആദ്യമായി തന്റെ ഡ്രസിംഗ് റൂമില്‍ വയ്‌ക്കുമ്പോള്‍ വല്ലാത്ത അസ്വസ്‌ഥതയായിരുന്നു. താന്‍ അതിനെ എതിര്‍ത്തിരുന്നെന്നും കമ്പ്യൂട്ടറിന് ബാറ്റ് ചെയ്യാനാവുമോയെന്നും ബോളെറിയാനാവുമോയെന്നും സച്ചിന്‍ ചോദിച്ചു.
അവിവ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണു സച്ചിന്‍ കമ്പ്യൂട്ടര്‍ പേടി വെളിപ്പെടുത്തിയത്. ഡ്രസിംഗ് റൂമില്‍ കമ്പ്യൂട്ടര്‍ വയ്‌ക്കുന്നതിനെ എതിര്‍ത്ത തനിക്ക് അതിന്റെ ഗുണങ്ങള്‍ പഠിപ്പിച്ചു തന്നവരോടു സച്ചിന്‍ നന്ദി പറഞ്ഞു.