ഓസ്ട്രേലിയയെ വൈറ്റ്വാഷ് ചെയ്യാന്‍ സ്ട്രോസ്

Webdunia
തിങ്കള്‍, 28 ജൂണ്‍ 2010 (11:47 IST)
ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയെ വൈറ്റ്വാഷ് ചെയ്യാന്‍ ഇംഗ്ലണ്ട് നായകന്‍ ആന്‍ഡ്ര്യൂ സ്ട്രോസ്. നാറ്റ്വെസ്റ്റ് ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് സീരീസ് നേടി കഴിഞ്ഞു. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ കൂ‍ടി വിജയിച്ചാല്‍ ഓസ്ട്രേലിയയെ 5-0 ന് വൈറ്റ്വാഷ് ചെയ്യാം.

ആഷസ് എതിരാളികള്‍ക്കെതിരെ നേടിയ പരമ്പര വിജയത്തില്‍ ഇംഗ്ലണ്ട് ഏറെ സന്തുഷ്ടരാണ്. ബാര്‍ബഡോസില്‍ നടന്ന ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ കീഴടക്കിയ ഇംഗ്ലണ്ട് ചരിത്രത്തില്‍ ആദ്യമായി ഐ സി സി ട്രോഫി നേടുകയും ചെയ്തിരുന്നു. ക്രിക്കറ്റിന്റെ എല്ലാം മേഖലകളിലും ഓസ്ട്രേലിയയെ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു.

കഴിഞ്ഞ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ മികച്ച വ്യക്തികത സ്കോര്‍(87) നേടിയ ആവേശത്തിലാണ് ഇംഗ്ലണ്ട് നായകന്‍ സ്ട്രോസ്. ടീമിന്റെ ഇപ്പോഴത്തെ ഫോം തുടരാനായാല്‍ പരമ്പരയിലെ എല്ലാമത്സരങ്ങളും ജയിക്കാനാകുമെന്നും ഇനി ഇത്തരമൊരു അവസരം ലഭിച്ചേക്കില്ലെന്നും സ്ട്രോസ് പറഞ്ഞു.