ഓസിസ് കളിക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സാദ്ധ്യത

ചൊവ്വ, 23 ജൂലൈ 2013 (12:11 IST)
PRO
PRO
ഓസിസ് കളിക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സാദ്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയ്ക്കെതിരായ പരമ്പരയില്‍ ഓസ്ട്രേലിയ ദയനീയ തോല്‍വില്‍ ഓസിസ് കളിക്കാരുടെ ആകെ ശമ്പളത്തില്‍ നിന്ന് 1.2 മില്യ്യണ്‍ പൗണ്ട് ക്രിക്കറ്റ് ആസ്ട്രേലിയ വെട്ടിക്കുറച്ചിരുന്നു. അതിനാല്‍ ആഷസ് തോല്‍വിയോടെ കളിക്കാരുടെ ശമ്പളം ഇനിയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ക്രിക്കറ്റ് ആസ്ട്രേലിയയുടെ വരുമാനത്തിന്റെ 24.5 മുതല്‍ 27 ശതമാനംവരെയാണ് കളിക്കാര്‍ക്ക് ശമ്പളമായി നല്‍ക്കുക. പ്രകടനമികവിന്റെ അടിസ്ഥാനത്തിലാണ് കളിക്കാര്‍ക്കുള്ള ശമ്പളം നിശ്ചയിക്കുന്നത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മുന്നില്‍ നില്‍ക്കുകയാണെങ്കില്‍ 27.5% വരെ കളിക്കാര്‍ക്ക് പ്രതിഫലമായി ലഭിക്കും.

ആദ്യ രണ്ടു ടെസ്റ്റും തോറ്റതോടെ ഇത്തവണ ആഷസ് കിരീടം സ്വന്തമാക്കി പഴയ പ്രതാപത്തിലെത്താമെന്ന ഓസീസിന്റെ കണക്ക് കൂട്ടലുകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ ഓസീസിന് ആഷസ് തിരിച്ചുപിടിക്കാനാവൂ.

വെബ്ദുനിയ വായിക്കുക