ഒത്തുകളി: ബ്രിട്ടീഷ് പത്രത്തിനെതിരെ നിയമനടപടികള്‍ക്ക് നുപുര്‍
തിങ്കള്‍, 26 മാര്‍ച്ച് 2012 (20:01 IST)
PRO
PRO
ക്രിക്കറ്റ് ഒത്തുകളി വിവാദത്തില്‍ തനിക്ക് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത ബ്രിട്ടിഷ് പത്രത്തിനെതിരെ വക്കീല്‍ നോട്ടീസ് അയക്കുമെന്ന് ബോളിവുഡ് നടി നുപുര്‍ മേത്ത. ഒത്തുകളി ആരോപണത്തില്‍ തന്നേയും പരാമര്‍ശിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ദ സണ്‍ഡേ ടൈംസിനെതിരെ മാനനഷ്ടക്കേസടക്കമുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നുപുര്‍ അറിയിച്ചു.
ബ്രിട്ടിഷ് പത്രത്തിനെതിരെ വക്കീല്‍ നോട്ടീസ് അയക്കാനാണ് തീരുമാനം. വിശദീകരണം എന്തെന്ന് അറിഞ്ഞതിന് ശേഷമായിരിക്കും മറ്റ് നിയമനടപടികള്‍ സ്വീകരിക്കുക- നുപൂര്‍ മേത്തയുടെ അഭിഭാഷകന്‍ പറഞ്ഞു.
ബോളിവുഡിലെ അറിയപ്പെടുന്ന ഒരു നടിയെ ഉപയോഗിച്ച് താരങ്ങളെ സ്വാധീനിച്ച് ക്രിക്കറ്റ് ഒത്തുകളി നടത്തുന്നുവെന്നായിരുന്നു ബ്രിട്ടിഷ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ടെസ്റ്റ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്രമത്സരങ്ങള്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ഇംഗ്ലീഷ് കൗണ്ടി മത്സരങ്ങള്‍, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് എന്നിവയില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന് വാതുവയ്പ്പുകാര്‍ പറഞ്ഞതായിട്ടായിരുന്നു റിപ്പോര്‍ട്ട്. നുപൂര്‍ മേത്തയുടെ അവ്യക്തമായ ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു ഒത്തുകളി ആരോപണം റിപ്പോര്‍ട്ട് ചെയ്തത്.