ഒടുവില്‍ ഹസ്സി മാപ്പും ചോദിച്ചു; ശ്രീനിവാസന്റെ വാക്ക് ധിക്കരിക്കാന്‍ താനില്ല

ബുധന്‍, 16 ഒക്‌ടോബര്‍ 2013 (09:49 IST)
PTI
ഗുരുനാഥ് മെയ്യപ്പന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ചുമതലക്കാരനാണെന്ന് ആത്മകഥയില്‍ ചേര്‍ത്തതിന് ഓസീസ് താരം മൈക്ക് ഹസി ബിസിസിഐ പ്രസിഡന്റും ചെന്നൈ ടീമുടമയുമായ എന്‍ ശ്രീനിവാസനോട് മാപ്പുചോദിച്ചതായി റിപ്പോര്‍ട്ട്.

മൈക്ക് ഹസിയുടെ 'അണ്ടര്‍നീത്ത് ദ് സതേണ്‍ ക്രോസ്' എന്ന ആത്മകഥയില്‍ മെയ്യപ്പനാണ് ടീമിന്റെ എല്ലാകാര്യങ്ങളും നോക്കുന്നതെന്ന് ടീമംഗമായ ഹസ്സി പറഞ്ഞത് വിവാദമായിരുന്നു.

ശ്രീനിവാസനെ നേരില്‍ക്കണ്ട് മാപ്പ് ചോദിച്ചതായി ഹസി വെളിപ്പെടുയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഒരുക്കിയ അത്താഴവിരുന്നിനിടെയായിരുന്നുവത്രെ മാപ്പുചോദിക്കല്‍.

ചെന്നൈ ടീം, ഇന്ത്യാ സിമന്റ്‌സ് തുടങ്ങിയവയുടെ മുതലാളിയായ ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ വിശദീകരണത്തിന് കടക വിരുദ്ധമായിരുന്നു മൈക്ക് ഹസ്സിയുടെ പ്രസ്താവനയെന്നതിനാലായിരുന്നു ഇത് വാര്‍ത്തയായത്.

മെയ്യപ്പന്‍ ചെന്നൈ കിംഗ്‌സിലെ ആരായിരുന്നു എന്നറിയുക ശ്രീനിവാസന് തന്നെയായിരിക്കും. എന്റെ ധാരണ തെറ്റായിരിക്കും. ശ്രീനിവാസന്‍ പറഞ്ഞതിനെ ചോദ്യം ചെയ്യാനില്ലെന്നും ഹസ്സി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക