ട്വന്റി 20 ആറാം സീസണില്‍ തിങ്കളാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ മുംബൈ ഇന്ത്യന്‍സ് നാലു റണ്‍സിന് പരാജയപ്പെടുത്തി.
അവസാനപന്തുവരെ നീണ്ടുനിന്ന പിരിമുറുക്കം നിറഞ്ഞ മത്സരത്തില്‍ ഒരു വേള വിജയം പഞ്ചാബിനൊപ്പം ചേര്‍ന്നെങ്കിലും അവസാന പന്തില്‍ അത് മുംബൈയ്‌ക്കൊപ്പം കൈകോര്‍ത്തു.
രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ പതറിയ പഞ്ചാബ് പക്ഷേ പ്രതീക്ഷ നിലനിര്‍ത്തി. എന്നാല്‍ അവസാന ഓവറായപ്പോഴേയ്ക്കും 9 വിക്കറ്റുകള്‍ നഷ്ടമായിരുന്നു പഞ്ചാബിന്.
ഒടുവിലത്തെ പന്ത് സിക്‌സര്‍ പറത്താന്‍ ശ്രമിച്ച പ്രവീണ്‍കുമാറിന്റെ വിക്കറ്റ് ഭദ്രമായി സച്ചിന്റെ കയ്യിലെത്തി. പഞ്ചാബ് 170 റണ്‍സിന് ഓള്‍ ഔട്ട്. നേരത്തെ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിന്‍ബലത്തിലാണ് മുംബൈ ഇന്ത്യന്‍സ് സാമാന്യം ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
പഞ്ചാബിന്റെ ക്യാപ്റ്റന്‍ ഡേവിഡ് ഹസ്സിയെറിഞ്ഞ അവസാന ഓവറില്‍ രോഹിത് അടിച്ചുകൂട്ടിയത് 27 റണ്‍സാണ്. പുറത്താകാതെ 79 റണ്‍സെടുത്ത രോഹിത് ശര്‍മ്മ തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും.
39 പന്തില്‍ 6 സിക്‌സും 6 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്. ഓപ്പണര്‍ സമിത്ത് 33 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് ബാറ്റിംഗ് നിരയില്‍ മില്ലറും(56) ഡേവിഡ് ഹസിയും(33) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.