കോടികള്‍ ഒഴുകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം ഘട്ട ലേലം ഇന്ന് ഗോവയിലെ മഡ്ഗാവില്‍. ഇംഗ്ലണ്ടിന്റെ കെവിന് പീറ്റേഴ്സിനാണ് രണ്ടാം റൌണ്ടിലെ ഏറ്റവും വിലയേറിയ താരം. ആറര കോടി രൂപ വിലയുള്ള കെവിന് പീറ്റേഴ്സണ് വേണ്ടി മുകേഷ് അംബാനിയുടെ മുംബൈ ഇന്ത്യന്‍സ് 10 കോടിവരെ മുടക്കാന്‍ തയ്യാറായതായാണ് സൂചനകള്‍.
ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയായിരുന്നു ഇതിനുമുമ്പ് ഏറ്റവും വിലയേറിയ താരം. ഇംഗ്ലണ്ടിന്റെ തന്നെ ആന്‍ഡ്രൂ ഫ്ലിന്റോഫിനും മാര്‍ക്കറ്റില്‍ പൊന്നും വിലയാണ്. ദക്ഷിണാഫ്രിക്കയുടെ പുതിയ ബാറ്റിംഗ് താരോദയം ജെപി ഡ്യൂമിനി, ഇംഗ്ലണ്ടില്‍നിന്ന് സ്റ്റീവ് ഹാര്മിസണ്, ജെയിംസ് ആന്ഡേഴ്സണ്, മോണ്ടി പനേസര്‍, രവി ബോപ്പാര, പോള്‍ കോളിംഗ് വുഡ് എന്നിവരും ഐപിഎല്ലില്‍ എത്തും.
ചെന്നൈ സൂപ്പര്‍ കിംഗ്സ്, ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ്, ഡക്കാണ് ചാര്‍ജേഴ്സ്, മുംബൈ ഇന്ത്യന്‍സ്, ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്, പഞ്ചാബ് കിംഗ്സ് ഇലവന്, രാജസ്ഥാന് റോയല്‍സ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ പ്രതിനിധികളാണ് വെള്ളിയാഴ്ചത്തെ ലേലത്തില്‍ പങ്കെടുക്കുന്നത്. ഏപ്രില്‍ 10നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
അതിനിടെ ഓസ്ട്രേലിയന്‍ താരം മൈക്കല്‍ ക്ലാര്‍ക്ക് രണ്ടാം ഘട്ട ലേലത്തില്‍ നിന്ന് ഇന്നലെ പിന്മാറി. ടൂര്‍ണ്ണമെന്റ് കാലയളവില്‍ ഓസ്ട്രേലിയയ്ക്ക് മത്സരമുള്ളതിനാലാണ് ക്ലാര്‍ക്ക് പിന്മാറിയത്. സര്‍ക്കര്‍ വിലക്ക് മൂലം പാക് താരങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നില്ല