ഐപിഎല്‍ താരലേലം: ഗുരുതര ആരോപണവുമായി മോഡി

Webdunia
ബുധന്‍, 8 ഫെബ്രുവരി 2012 (10:52 IST)
PRO
PRO
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് സഹാറ ഒഴിഞ്ഞതിന് പിന്നാലെ ബി സി സി ഐക്ക് മറ്റൊരു തലവേദന കൂടി. രണ്ടാം ഐ പി എല്ലിന്റെ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ സഹായിക്കാന്‍ തിരിമറി നടന്നു എന്ന ആരോപണമാണ് പുത്തന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. ഐ പി എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡിയാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നതാണ് പ്രതിസന്ധിയുടെ ഗൌരവം കൂട്ടുന്നത്.

ഇംഗ്ലണ്ട് താരം ആന്‍ഡ്ര്യു ഫ്ലാന്റോഫിനെ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിലനിര്‍ത്താന്‍ ലേലത്തില്‍ തിരിമറി നടന്നു എന്നാണ് മോഡി വെളിപ്പെടുത്തിയിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഉടമയായ എന്‍ ശ്രീനിവാസനാണ് നിലവിലെ ബി സി സി ഐ പ്രസിഡന്റ്.

അതേസമയം മോഡി ഉന്നയിച്ച ആരോപണങ്ങള്‍ എന്‍ ശ്രീനിവാസന്‍ നിഷേധിച്ചിട്ടുണ്ട്.