ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരെ ശ്രീലങ്ക മികച്ച പ്രകടനം കാഴ്ചവെച്ചു. നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് ശ്രീലങ്ക നേടി.
ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയ്ക്കുവേണ്ടി തിരിമാന്നെ സെഞ്ച്വറി നേടി(102). സംഗക്കാരെ(67) മാത്യൂസ്(55*) എന്നിവര്‍ മികച്ച ബാറ്റിംഗ് ശൈലിയാണ് പുറത്തെടുത്തത്.
പാകിസ്ഥാനു വേണ്ടി ഉമര്‍ ഗുള്ളും ഷാഹീദ് അഫ്രീദിയും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. സയീദ് അജ്മല്‍ ഒരു വിക്കറ്റ് നേടി.