ഏഷ്യാകപ്പ്: സച്ചിനും സേവാഗിനും വിശ്രമം?

തിങ്കള്‍, 27 ഫെബ്രുവരി 2012 (09:31 IST)
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിലും, കഴിഞ്ഞ നാല് ഏകദിനങ്ങളിലും ഫോം മെച്ചപ്പെടുത്താനാവാത്ത സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഏഷ്യാ കപ്പില്‍ കളിപ്പിക്കില്ലെന്ന് സൂചന. സച്ചിനു വിശ്രമം അനുവദിക്കുമെന്നാണ് ബി സി സി ഐ അറിയിച്ചിരിക്കുന്നത്. സമ്മര്‍ദ്ധത്തില്‍ നിന്ന് വിമുക്തനാക്കാനാണ്‌ സച്ചിന് വിശ്രമം നല്‍കുന്നതെന്നാണ് ബി സി സി ഐ അറിയിച്ചിരിക്കുന്നത്.

അതേസമയം, ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെയും ഏഷ്യാ കാപ്പില്‍ കളിപ്പിക്കില്ലെന്നു ഏറെക്കുറെ വ്യക്തമായി. ഇന്ത്യന്‍ നായകന്‍ ധോണിയും സെവാഗും തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ബി സി സി ഐയുടെ ഈ നീക്കം. ഇവര്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന് ബി സി സി ഐ സമ്മതിക്കുന്നില്ലെങ്കിലും സേവാഗിനെ ഒഴിവാക്കി പ്രശ്നം അവസാനിപ്പിക്കാനാണ് ബി സി സി ഐയുടെ ശ്രമം.

എന്നാല്‍ സച്ചിന്‍ വിരമിക്കണം എന്ന തരത്തിലുള്ള വിമര്‍ശങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഒരു തത്ക്കാല നടപടിയായിട്ടാണ് ഏഷ്യാകപ്പില്‍ നിന്ന് സച്ചിനെ മാറ്റി നിര്‍ത്തുന്നതെന്നാണ് സൂചന. തുടര്‍ച്ചയായ പരാജയം ഏറ്റുവാങ്ങുന്ന ടീം ഇന്ത്യ ഏഷ്യാക്കപ്പില്‍ മികച്ച ഏഷ്യാകപ്പില്‍ കളിക്കുന്നവരുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

വെബ്ദുനിയ വായിക്കുക