ഉപാധികളോടെ മാറി നില്‍‌ക്കാം

വ്യാഴം, 27 മാര്‍ച്ച് 2014 (11:47 IST)
PRO
ബിസിസിഐ അധ്യക്ഷ സ്ഥാനത്തു നിന്നും ഉപാധികളോടെ കേസിന്റെ നടപടികള്‍ അവസാനിക്കുന്നതുവരെ മാറിനില്‍ക്കാമെന്ന് എന്‍ ശ്രീനിവാസന്‍.

ഐപിഎല്‍ ഒത്തുകളി കേസില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കേസ് ഐസിസി ഭാരവാഹിത്വത്തെ ബാധിക്കരുടെയും അദ്ദേഹം ആവശ്യപ്പെട്ടു. അതെസമയം ശ്രീനിവാസനെ മാറ്റുന്ന കാര്യത്തിലുളള തീരുമാനം പിന്നീടെന്നും സുപ്രീം കോടതി പറഞ്ഞു. ക്രിക്ക്, നിയമ താല്‍പര്യങ്ങള്‍ പരിഗണിച്ച് തീരുമാനമെടുക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാനത്തുനിന്ന് സ്ഥാനമൊഴിയണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കയതിന് പിന്നാലെ, അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാനാവില്ലെന്ന് ശ്രീനിവാസന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.

അധ്യക്ഷപദവിയില്‍നിന്ന് രാജിവെച്ചില്ലെങ്കില്‍ നീക്കം ചെയ്ത് ഉത്തരവിറക്കുമെന്നും ജസ്റ്റിസ് പട്‌നായിക് അധ്യക്ഷനായ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീനിവാസന്‍ കസേരയില്‍ അളളിപിടച്ചിരിക്കുന്നതെന്തിനാണെന്നും ബിസിസിഐയിലെ നിലവിലെ സ്ഥിതി ഓക്കാനമുണ്ടാക്കുന്നതാണെന്നും കോടതി പരാമര്‍ശിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക