ഉന്മുക്ത് ചന്ദ് തകര്‍ത്തു

ഞായര്‍, 29 സെപ്‌റ്റംബര്‍ 2013 (10:36 IST)
PTI
യുവതാരം ഉന്മുക്‌ത്‌ ചന്ദിന്റെ സൂപ്പര്‍ സെഞ്ചുറിയുടെ കരുത്തില്‍ ഡല്‍ഹി എന്‍കെപി സാല്‍വെ ചാലഞ്ചര്‍ സീരീസ്‌ ഏകദിന ടൂര്‍ണമെന്റ്‌ ഫൈനലിലെത്തി.

ഉന്മുക്‌ത്‌ (119), വിരാട്‌ കോഹ്‌ലി (63) എന്നിവരുടെ ബാറ്റിങ്‌ മികവില്‍ ഡല്‍ഹി ആറു വിക്കറ്റിനു 342 റണ്‍സ്‌ നേടി. മിലിന്ദ്കുമാര്‍ 52 പന്തുകളില്‍ 57 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രജത്‌ ഭാട്യ 19 പന്തുകളില്‍ 40 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ റെഡ്‌ 40.1 ഓ‍വറില്‍ 230 റണ്‍സിന്‌ ഓള്‍‌ഔട്ടാകുകയായിരുന്നു.

റൗണ്ട്‌ റോബിനിലെ അവസാന മല്‍സരത്തില്‍ ഇന്ത്യ റെഡ്ഡിനെ 112 റണ്‍സിനു തകര്‍ത്തെറിഞ്ഞാണു ഡല്‍ഹിയുടെ കുതിപ്പ്‌. വിരാട്‌ കോഹ്‌ലി നയിക്കുന്ന ഡല്‍ഹി ടീം ഫൈനലില്‍ യുവരാജിന്റെ ഇന്ത്യ ബ്ലൂവിനെ നേരിടും.

വെബ്ദുനിയ വായിക്കുക