ഇന്ത്യ എ ടീമും ന്യൂസിലാന്‍ഡ് എ ടീമും തമ്മിലുള്ള ടെസ്റ്റ് സമനിലയില്‍

വെള്ളി, 6 സെപ്‌റ്റംബര്‍ 2013 (16:45 IST)
PRO
PRO
ചതുര്‍ദിന ടെസ്റ്റിലെ ഇന്ത്യ എ ടീമും ന്യൂസിലാന്‍ഡ് എ ടീമും തമ്മിലുള്ള രണ്ടാം മത്സരം സമനിലയില്‍ അവസാനിച്ചു. അവസാന ദിവസം മഴ കളി തടസപ്പെടുത്തിയത്തോടുകൂടി മത്സരം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് നേടിയ 437 റണ്‍സിനെതിരെ മന്‍പ്രീത് ജുനേജയുടെ മികവില്‍ 430 റണ്‍സാണ് ഇന്ത്യ നേടിയത്. 362 പന്ത് നേരിട്ട് ജുനേജ 193 റണ്‍സെടുത്തു. ജുനേജയ്ക്ക് അര്‍ഹിക്കുന്ന ഒരു ഇരട്ട സെഞ്ച്വറി നഷ്ടമായത് ഇന്ത്യന്‍ ടീമില്‍ നിരാശ പടര്‍ത്തി.

മലയാളി താരം വിഎ ജഗദീഷും ജുനേജയ്ക്ക് മികച്ച പിന്തുണ നല്‍കിയിരുന്നു. ജഗദീഷ് 91 റണ്‍സാണ് എടുത്തത്.

വെബ്ദുനിയ വായിക്കുക