സുനില്‍ ഗാവസ്‌കറിന്റെ ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡും സച്ചിന്റെ കൈയെത്തും ദൂരത്ത്. 348 ഫസ്‌റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 81 സെഞ്ചുറികളടക്കം 25,843 റണ്‍സെടുത്താണു ഗാവസ്‌കര്‍ ഒന്നാമനായത്.
294 ഫസ്‌റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച സച്ചിന്‍ 24,452 റണ്‍സും 78 സെഞ്ചുറികളും നേടി. ഗാവസ്‌കര്‍ കഴിഞ്ഞാല്‍ സെഞ്ചുറിയിലും റണ്‍സിലും സച്ചിനാണു മുമ്പന്‍. നാലു സെഞ്ചുറികളും 1383 റണ്‍സുമെടുത്താന്‍ സച്ചിനു ഗാവസ്‌കറിനെ മറികടക്കാം. ഗാവസ്‌കറിനെ മറികടക്കുന്നതിനു മുന്‍പ് സച്ചിന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന ആശങ്കയും ഉണ്ട്. മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ അടുത്തമാസം വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്.
ടെസ്‌റ്റില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒരു സെഞ്ചുറി മാത്രമാണ് അദ്ദേഹം സ്വന്തമാക്കിയത്. ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റില്‍ അവസാനം സെഞ്ചുറി 2009 ലുമാണ്. സൗരാഷ്‌ട്രയ്‌ക്കെതിരേ നടന്ന രഞ്‌ജി ട്രോഫി സെമി ഫൈനലിലാണു സച്ചിന്‍ അവസാനം നൂറ് താണ്ടിയത്.