ഇംഗ്ലണ്ട് ക്യാപ്‌റ്റന്‍ ആന്‍ഡ്രൂ സ്ട്രോസ് വിരമിച്ചു

വ്യാഴം, 30 ഓഗസ്റ്റ് 2012 (16:23 IST)
PRO
PRO
ഇംഗ്ലണ്ടിന്റെ സ്റ്റൈലിഷ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രോസ് ക്രിക്കറ്റ് ലോകത്ത് നിന്ന് വിരമിച്ചു. മൂന്ന് വര്‍ഷം തുടര്‍ച്ചയായി ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ കൂടിയായിരുന്നു സ്ട്രോസ്. ലോര്‍ഡ്സില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്ട്രോസ് തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്.

സ്ട്രോസിന്റെ നേതൃത്തില്‍ ആഷസില്‍ ഇംഗ്ലണ്ട് തുടര്‍ച്ചയായ നേട്ടം കൈവരിച്ചിരുന്നു. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ടിനെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തിക്കാനും ഈ ക്യാപ്റ്റന് കഴിഞ്ഞു. സ്ട്രോസ് നായകനായി കളിച്ച 50 ടെസ്റ്റ് മല്‍സരങ്ങളില്‍ 24 എണ്ണം ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള മല്‍സരത്തില്‍ പരാജയപ്പെട്ടതിന് ശേഷമാണ് സ്ട്രോസിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

ഇടങ്കയ്യന്‍ ബാറ്റ്സ്മാനായ സ്ട്രോസ് 100 ടെസ്റ്റുകളിലും 127 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. നീണ്ട പത്ത് വര്‍ഷത്തെ കരിയറിനിടയില്‍ 100 ടെസ്റ്റുകളില്‍ നിന്നായി 7,037 റണ്‍സും 21 സെഞ്ച്വറികളും നേടി. 177 റണ്‍സാണ് അദ്ദേഹത്തിന്റെ ടോപ് സ്കോര്‍. അദ്ദേഹത്തിനെ വിരമിക്കല്‍ ടീമിന് വന്‍ നഷ്ട്മാണെന്ന് മറ്റ് മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക