ഇംഗ്ലണ്ടിന് ഒന്നാമനാകണം

ചൊവ്വ, 13 നവം‌ബര്‍ 2012 (16:18 IST)
PRO
PRO
ലോക റാങ്കിംഗിലെ ഒന്നാം നമ്പര്‍ സ്ഥാനം തിരികെ നേടുക എന്ന ലക്‍ഷ്യം വച്ചുകൊണ്ടാണ് ഇംഗ്ലണ്ട് ടീം ഇപ്പോള്‍ ഇന്ത്യയില്‍ പര്യടനം നടത്തുന്നത്. ദക്ഷിണാഫ്രിക്കയാണ് നിലവില്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ 3-0നോ 4-0നോ പരാജയപ്പെടുത്തിയാല്‍ ഇംഗ്ലണ്ടിന്‌ ഒന്നാം സ്ഥാനം നേടാം.

അതേസമയം, ഓസ്ട്രേലിയയില്‍ നടക്കുന്ന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയാല്‍ അത് ഇംഗ്ലണ്ടിന്റെ റാങ്കിംഗ് മുന്നേറ്റത്തെ ബാധിക്കും. 1-0,2-0,2-1 എന്ന നിലയില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാല്‍ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തെത്തും. അതേസമയം, ഇരുവരും തമ്മിലുള്ള പരമ്പര സമനിലയില്‍ കലാശിച്ചാല്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനം നിലനിര്‍ത്തും.

അതേസമയം, 1984-85നു ശേഷം ഇതുവരെ ഒരു ടെസ്റ്റ്‌ പരമ്പരയും ഇന്ത്യയില്‍വച്ച്‌ ഇന്ത്യക്കെതിരേ നേടാന്‍ ഇംഗ്ലണ്ടിനായിട്ടില്ല. ഇന്ത്യ 2-0നോ അതിനു മുകളിലോ മാര്‍ജിനില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കുയരും.

വെബ്ദുനിയ വായിക്കുക