ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. ബംഗ്ലാദേശിനെ ആറു വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത അമ്പത് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് 45.1 ഓവറില്‍ വിജയം നേടുകയായിരുന്നു.
ബംഗ്ലാദേശിന്റെ മുന്‍ നിര ബാറ്റിംഗിന്റെ മികച്ച പ്രകടനമാണ് മാന്യമായ സ്കോര്‍ നേടാന്‍ സഹായിച്ചത്. തമീം ഇഖ്ബാല്‍ (28), ജുനൈദ് സിദ്ദീഖ്(51), റഖീബുല്‍ ഹസ്സന്(76), സാഖിബ് അല്‍ ഹസ്സന്(20), മുഷ്ഫിഖുര്‍ റഹീം(22) എന്നിവരാണ് മികച്ച ബാറ്റിംഗ് നടത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ആന്ഡേഴ്സണ് മൂന്നും ബ്രസ്നന്, ബ്രോഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.
ഇംഗ്ലണ്ടിന് ഓപ്പണിംഗ് മികച്ച ബാറ്റിംഗാണ് നടത്തിയത്. സ്ട്രോസ്(50), കൈസ്വെറ്റര്(32), ബെല്‍(84), കോളിംഗ്വുഡ്(33) എന്നിവരാണ് വിജയം ഉറപ്പാക്കിയത്. ബംഗ്ലാദേശിന് വേണ്ടി സഖീബ് അല്‍ ഹസ്സന് രണ്ട് വിക്കറ്റ് നേടി. കളിയിലെ കേമനായി ബെല്ലിനെ തെരഞ്ഞെടുത്തു.