ഇന്ത്യന്‍ പ്രീമീയര്‍ ലീഗിനിടയില്‍ നടത്തിയ ഉത്തേക പരിശോധനയില്‍ പരാജയപ്പെട്ട പാകിസ്ഥാന്‍ ഫാസ്റ്റ് ബൌളര്‍ മൊഹമ്മദ് ആസീഫില്‍ നിന്ന് ഓക്ടോബര്‍ 11ന് ഐപിഎല്‍ ഉത്തേജ വിരുദ്ധ ട്രൈബ്യൂണല്‍ മൊഴിയെടുക്കും. ഇതിനായി ഒക്ടോബര്‍ 11ന് മുംബൈയിലെത്തണമെന്ന് ഐപിഎല്‍ കത്തിലൂടെ ആസിഫിനെ അറിയിച്ചു.
കത്ത് ലഭിച്ച വിവരം ആസിഫിന്‍റെ അഭിഭാഷകന്‍ ഷാഹിദ് കരീം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളുമായി നേരിട്ട് ഹാജരാകാനാണ് ആസിഫിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കരീം പറഞ്ഞു.
നേരത്തേ ഓഗസ്റ്റ് 30നാണ് താരത്തിന്‍റെ മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ആസിഫിന്‍റെ രണ്ടാം സാമ്പിള്‍ പരിശോധനയും പോസിറ്റീവ് ആയ സാഹചര്യത്തില്‍ ഇത് നീട്ടി വെയ്ക്കുകയായിരുന്നു. ആസിഫിന്‍റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു ഇത്.
അഭിഭാഷകന്‍ ഷാഹിദ് കരീം സ്പോര്‍ട്സ് മെഡിസിന്‍ വിദഗ്ധന്‍ ഡോക്ടര്‍ ഗ്രഹാം ഡര്‍ഗന്‍ എന്നിവരോടൊപ്പമാകും ആസിഫ് മൊഴി നല്‍കാന്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉത്തേജക് ഔഷധം ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ആസിഫിന് രണ്ട് വര്‍ഷം വരെ വിലക്ക് ലഭിച്ചേക്കാം. ഇത് പ്രാദേശിക അന്തര്‍ദേശിയ മത്സരങ്ങള്‍ക്കും ബാധകമാകും.