ആരും ചോദിക്കണ്ട, ആ ‘വീഡിയോ‘ തരില്ലെന്ന് മോഡി

Webdunia
ഞായര്‍, 14 ഏപ്രില്‍ 2013 (17:48 IST)
PRO
ശ്രീശാന്തും ഹര്‍ഭജന്‍ സിംഗും തമ്മിലുണ്ടായ തല്ലിന്റെ യഥാര്‍ഥ വീഡിയോ തന്റെ കൈവശമുണ്ടെങ്കിലും അഞ്ചു വര്‍ഷത്തേക്ക് ഇത് പുറത്തുവിടില്ലെന്നും വീഡിയോ എപ്പോള്‍ പുറത്തുവിടുമെന്ന് ഇനി ആരും ചോദിച്ചുകൊണ്ടേ ഇരിക്കേണ്ടെന്നും മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി.

കൈവശമുള്ള യഥാര്‍ഥ വീഡിയോ പുറത്തുവിടുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നുണ്ടെന്നും മോഡി നേരത്തെ ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് മോഡി നിലപാട് മാറ്റി.

ട്വിറ്ററിലൂടെ തന്നെയാണ് മലയാളിതാരം ശ്രീശാന്തും വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. ഹര്‍ഭജന്‍ മുന്‍കൂട്ടി തീരുമാനിച്ചാണ് ആക്രമിച്ചതെന്നും.

എന്നാല്‍ തന്നെ തല്ലിയിട്ടില്ലെന്നും കൈ കൊണ്ട് കുത്തുകയായിരുന്നുവെന്നും ഹര്‍ഭജന്‍ പിന്നില്‍നിന്നും കുത്തുന്നവനാണെന്നും അതിനാല്‍ സംഭവത്തെ തല്ലുകേസ് എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു.