ടി20 ക്രിക്കറ്റിന്റെ ജൂനിയറെന്നു വിശേഷിപ്പിക്കപ്പെടുന്ന ടി10നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അബുദാബിയില്‍ നടക്കാനിരിക്കുന്ന ടി10 ക്രിക്കറ്റ് ലീഗിലെ മത്സരത്തിനായി കാത്തിരിക്കുന്നവർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടെയുണ്ട്. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ അരങ്ങേറ്റം കൂടിയാണ് ഇത്തവണത്തെ ടി10 ലീഗ് എന്നതും ഒരു പ്രത്യേകതയാണ്.
ഷാഹിദ് അഫ്രീഡി, ആന്ദ്രെ റസ്സല്‍, കിരോണ്‍ പൊള്ളാര്‍ഡ്, ഷെയ്ന്‍ വാട്‌സന്‍, ലസിത് മലിങ്ക തുടങ്ങി ലോക ക്രിക്കറ്റിലെ വമ്പന്‍ കളിക്കാരെല്ലാം ടി10 ലീഗില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കും. എട്ടു ടീമുകളാണ് കിരീടത്തിനായി പോര്‍ക്കളത്തിലിറങ്ങുക. നവംബര്‍ 15നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.