T20 Worldcup: വെസ്റ്റിൻഡീസിനെതിരെയും തോൽവി, സൂപ്പർ എട്ട് കാണാതെ കിവീസ് പുറത്തേക്ക്?

അഭിറാം മനോഹർ

വ്യാഴം, 13 ജൂണ്‍ 2024 (12:40 IST)
Newzealand, Worldcup
ടി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെയും പരാജയപ്പെട്ടതോടെ ന്യൂസിലന്‍ഡിന് ടൂര്‍ണമെന്റിന് പുറത്ത് പോകാന്‍ വഴിയൊരുങ്ങുന്നു. തുടര്‍ച്ചയായ രണ്ടാം പരാജയം നേരിട്ടതോടെ സൂപ്പര്‍ എട്ടിലെത്തുന്നത് ന്യൂസിലന്‍ഡിന് ഇനി പ്രയാസകരമാണ്. ന്യൂസിലന്‍ഡിനെതിരെ വിജയിച്ചതോടെ വെസ്റ്റിന്‍ഡീസ് സൂപ്പര്‍ എട്ടില്‍ സ്ഥാനം ഉറപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് ഒരു ഘട്ടത്തില്‍ 58 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നുവീണെങ്കിലും 39 പന്തില്‍ 68 റൺസുമായി തിളങ്ങിയ ഷെഫാനെ റുതര്‍ഫോര്‍ഡാണ് ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനെ സാധിച്ചുള്ളു. വെസ്റ്റിന്‍ഡീസിനായി അല്‍സാരി ജോസഫ് നാല് വിക്കറ്റെടുത്തു.
 
വിജയം അനുവാര്യമായിരുന്ന മത്സരത്തില്‍ മോശം തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. പവര്‍ പ്ലേ പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ കിവീസിന് 2 വിക്കറ്റുകള്‍ നഷ്ടമായി. കെയ്ന്‍ വില്യംസണും നിരാശപ്പെടുത്തിയതോടെ 3 വിക്കറ്റിന് 39 എന്ന നിലയിലായി ഇംഗ്ലണ്ട്. എന്നാല്‍ പിന്നാലെയെത്തിയ രചിന്‍ രവീന്ദ്ര(10), ഡാരില്‍ മിച്ചല്‍(12) എന്നിവരും നിരാശപ്പെടുത്തി. മധ്യനിരയില്‍ 40 റണ്‍സുമായി തിളങ്ങിയ ഗ്ലെന്‍ ഫിലിപ്പ്‌സാണ് ന്യൂസിലന്‍ഡിന്റെ പരാജയഭാരം കുറയ്ക്കാന്‍ സഹായിച്ചത്. അവസാന ഓവറുകളില്‍ മിച്ചല്‍ സാന്‍്‌നര്‍ ശ്രമിച്ചുനോക്കിയെങ്കിലും 13 റണ്‍സകലെ ന്യൂസിലന്‍ഡ് ഇന്നിങ്ങ്‌സ് അവസാനിക്കുകയായിരുന്നു. അതേസമയം 100 പോലും കടക്കില്ല എന്ന നിലയില്‍ നിന്നായിരുന്നു വെസ്റ്റിന്‍ഡീസ് 149 റണ്‍സെന്ന ഭേദപ്പെട്ട നിലയിലെത്തിച്ചത്. അവസാന ഓവറുകളില്‍ റുഥര്‍ഫോര്‍ഡ് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് വെസ്റ്റിന്‍ഡീസിന് തുണയായത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍