ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയത് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമാണ്. വെള്ളക്കാരന്റെ കായിക വിനോദത്തിനു മേലെ അധിനിവേശത്തിനെതിരെ കറുത്തവന്റെ പ്രതിഷേധം കൂടിയായിരുന്നു അന്ന് വെസ്റ്റ് ഇന്‍ഡീസ് നടത്തിയത്. 1975ലെ ഇംഗ്ലണ്ടില്‍ നടന്ന ഒന്നാം ലോകകപ്പ് മത്സരത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് അങ്ങനെ വെസ്റ്റിന്‍ഡീസ് വെള്ളക്കാരുടെ അസൂയാ പാത്രമായി ജേതാക്കളായി.
ലോക ക്രിക്കറ്റില്‍ അനിഷേധ്യ ശക്തിയായി വളര്‍ന്ന വെസ്റ്റ്‌ഇന്‍ഡീസിനെ തളച്ചത് പക്ഷെ വെള്ളക്കാരാല്‍ ഭരിക്കപ്പെട്ട ഇന്ത്യയായിരുന്നു എന്നത് ചരിത്രത്തിലെ മറ്റൊരു കൌതുകം. 1983ലെ മുന്നാം ലോകകപ്പ് മത്സരത്തില്‍ ആയിരത്തില്‍ വെറും ആറുശതമാനം മാത്രം സാധ്യത കല്‍പ്പിക്കപ്പെട്ട ഇന്ത്യന്‍ ടീം ലോകകപ്പിന്റെ ഫൈനലില്‍ കടന്നപ്പോള്‍ പോലും ആരും പ്രതീക്ഷിച്ചില്ല കപിലിന്റെ ചെകുത്താന്മാര്‍ ലോക ജേതാക്കളാകുമെന്ന്. എന്നാല്‍ ചരിത്രം മറ്റൊരു കാഴ്ചയും അവശേഷിപ്പിച്ചു. ഇന്ന് ലോക ക്രിക്കറ്റില്‍ വെസ്റ്റ്‌ഇന്‍ഡീസിന്റെ സ്ഥാനം വളരെ പിറകിലാണ്. ബഹുകാതം പിറകില്‍. ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് ലോക ചാമ്പ്യന്മാര്‍ പിന്നീട് ഒരിക്കലും ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടീല്ല.