രക്ഷകനായി രാഹുൽ, ധോണിക്ക് ഇനി രക്ഷയില്ല? പന്തിന്റെ കാര്യവും ത്രിശങ്കുവിൽ!

ചിപ്പി പീലിപ്പോസ്

ചൊവ്വ, 21 ജനുവരി 2020 (15:35 IST)
ഇനി കുറച്ചുകാലത്തേക്ക് വിക്കറ്റ് കീപ്പറായി കെ എൽ രാഹുൽ മതിയെന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രഖ്യാപനം ഇടിവെട്ടായിട്ടായിരിക്കും റിഷഭ് പന്തിന്റെ നെഞ്ചിൽ തറച്ചിട്ടുള്ളത്. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തിൽ പരിക്കേറ്റ് പുറത്തായതോടെയാണ് പന്തിനു പകരം രാഹുൽ വിക്കറ്റിനു പിന്നിൽ രക്ഷകനായി അവതരിച്ചത്. 
 
വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് എം എസ് ധോണിക്ക് ശേഷം ആര് എന്ന ചോദ്യങ്ങൾക്കുള്ള മറുപടി ആയിരുന്നു യുവതാരം റിഷഭ് പന്ത്. ധോണിയുടെ മടങ്ങിവരവ് ഇനി അസാധ്യമാണെന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിക്കറ്റ് കാക്കാൻ ഇടയ്ക്കൊക്കെ സഞ്ജു സാംസണിന്റെ പേര് ഉയർന്ന് വന്നിരുന്നെങ്കിലും സഞ്ജു ഒരു എതിരാളിയോ ഭീഷണിയോ അല്ലെന്ന് പന്തിനു ഉറപ്പായിരുന്നു. 
 
എന്നാൽ, അവിടെയാണ് അപ്രതീക്ഷിതമായി രാഹുൽ എന്ന താരോദയം വീണ്ടും ഉയർത്തെഴുന്നേറ്റത്. വിക്കറ്റിനു പിന്നിൽ സ്ഥിരം പഴി കേൾക്കുന്ന പന്തിനേക്കാൾ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത രാഹുലിനു നിറഞ്ഞ കൈയ്യടിയായിരുന്നു ഗ്യാലറിയിൽ നിന്നും ലഭിച്ചത്. വിക്കറ്റ് കീപ്പറായി രാഹുലിനെ കൂടുതൽ മത്സരങ്ങളിൽ പരീക്ഷിക്കുമെന്ന് കോലി പ്രഖ്യാപിച്ചതോടെ ഏകദിന ടീമിലേക്കുള്ള പന്തിന്റെ മടങ്ങിവരവ് താമസിക്കുമെന്നും ദുഷ്കരമാകുമെന്നാണ് ക്രിക്കറ്റ് വിശകലർ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍