ഐ സി സിയുടെ ക്രിക്കറ്റ് റാങ്കിങ്ങിനെതിരെ കടന്നാക്രമിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. നിലവിൽ ഇന്ത്യയാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത്. എന്നാൽ, രണ്ടാമതും നാലാമതും എത്തിയ ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെയാണ് വോൺ വിമർശനം ഉന്നയിച്ചത്.
കഴിഞ്ഞ മൂന്ന്, നാല് വർഷമായി ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടും കഷ്ടപ്പെടുകയാണ്. ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. ന്യൂസിലൻഡിനേക്കാളും മികച്ച ടീമാണ് ഓസ്ട്രേലിയയുടേത്. റാങ്കിങ്ങിൽ ഓസ്ട്രേലിയ അഞ്ചാം സ്ഥാനത്തായതു ശരിയല്ലെന്നും വോൺ പറയുന്നു. ഇന്ത്യയും ഓസ്ട്രേലിയയുമാണ് ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമുകൾ.
ഓസ്ട്രേലിയയെ അവരുടെ പാളയത്തിൽ പോയി അവരെ സമ്മർദ്ദത്തിലാക്കാൻ കഴിയുന്ന ഒറ്റ ടീമേ ലോകത്തുള്ളൂ, അത് ഇന്ത്യയാണ്. ഇന്ത്യ വീണ്ടും ഓസ്ട്രേലിയയിലേക്കു കളിക്കാൻ വരികയാണ്. അപ്പോൾ ഈ താരങ്ങളെല്ലാം ഫിറ്റായിരിക്കട്ടെ. ഓസ്ട്രേലിയൻ മണ്ണിൽ ഓസ്ട്രേലിയയുമായി മത്സരിക്കാൻ ഇന്ത്യയ്ക്കു മാത്രമേ സാധിക്കൂ എന്നും വോൺ പറയുന്നു.