ഇന്ത്യന്‍ ക്രിക്കറ്റ് സിംഹാസനത്തില്‍

Webdunia
FILEFILE
ടെസ്റ്റ് എകദിനങ്ങളില്‍ ഇന്ത്യ വിജയമോ പരാജയമോ ആകട്ടെ ഇന്ത്യന്‍ കായിക രംഗത്ത് മറ്റ് അസോസിയേഷനുകളെ അപേക്ഷിച്ച് സാമ്പത്തീക കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സിംഹാസനത്തിലാണ്. ക്രിക്കറ്റ് ലോകത്ത് ഒന്നുമില്ലായ്‌മയില്‍ നിന്നായിരുന്നു ഇന്ത്യയുടെ വളര്‍ച്ച. കപില്‍ദേവിന്‍റെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയതുമുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സമ്പത്തു കണ്ടെത്തുന്ന കാര്യത്തില്‍ മറ്റു ബോര്‍ഡുകളേയും അസോസിയേഷനുകളെയും കടത്തി വെട്ടി തുടങ്ങി.

ഈ വര്‍ഷം ബി സി സി ഐയുടെ മൊത്ത വരുമാനം 602 കോടിയായിരുന്നു. ഇതില്‍ 420 കോടി മൊത്തം ചെലവില്‍ പെടുമ്പോള്‍ 230 കോടി രൂപ ലാഭം ലഭിച്ചതായി ബോര്‍ഡിന്‍റെ പ്രസ് റിലീസില്‍ പറയുന്നു. 2005-06 സാമ്പത്തീക വര്‍ഷത്തെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് ശരദ് പവാറും സംഘവും കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഈ കണക്ക് 33 കോടിയുടേതായിരുന്നു.

മീഡിയാ അവകാശം മാത്രമാണ് ഇത്തവണ ബി സി സി ഐയുടെ നേട്ടത്തില്‍ താണു പോയത്. 2005-06 ല്‍ വര്‍ഷം 341 കോടി ലഭിച്ചിരുന്ന സ്ഥാനത്ത് 314 കോടിയാണ് ഈ വര്‍ഷം ലഭിച്ചതെന്ന് ബി സി സി ഐ ട്രഷറര്‍ എന്‍ ശ്രീനിവാസന്‍ പറയുന്നു. ഈവര്‍ഷത്തെ മീഡിയാ അവകാശങ്ങള്‍ വാങ്ങിയിരിക്കുന്നത് നിംബസാണ്. ഫിക്സഡ് ബാങ്ക് അക്കൌണ്ടില്‍ പൊയ വര്‍ഷം 545 കോടിയാണെങ്കില്‍ ഇത്തവണ 745 കോടിയാണ്. കഴിഞ്ഞ വര്‍ഷം 43 കോടി കളിക്കാര്‍ക്കു നല്‍കിയിരുന്നിടത്ത് ഈ വര്‍ഷം 55 കോടി നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

മറ്റ് കായിക രംഗത്തിന്‍റെ പ്രഭയില്‍ അകപ്പെട്ടു പോയ ഇന്ത്യന്‍ ക്രിക്കറ്റിനെ കാലാകാലങ്ങളായി വന്നു കൊണ്ടിരുന്ന ബോര്‍ഡുകള്‍ ജനപ്രീതിയില്‍ എത്തിച്ചതാണ് വമ്പന്‍ നേട്ടത്തിലേക്ക് ക്രിക്കറ്റ് എത്താന്‍ കാരണമായത്. ഒളിമ്പിക്‍സില്‍ ശ്രദ്ധേയമായ സ്ഥാനം ഉണ്ടായിരുന്ന ഹോക്കിയെയും ഫുട്ബോളിനെയും അതിജീവിച്ച് ക്രിക്കറ്റ് ഇന്ത്യന്‍ മണ്ണില്‍ ഇപ്പോള്‍ കൊടികുത്തി വാഴുന്നു.

ഇന്ത്യയില്‍ ക്രിക്കറ്റിനും ക്രിക്കറ്റ് താരങ്ങള്‍ക്കും കിട്ടുന്ന പ്രചാരം ബോളീവുഡിനും മേലെയാണ് അതുകൊണ്ട് തന്നെ ഈ രംഗത്തേക്ക് കൂടുതല്‍ കായികതാരങ്ങള്‍ ആകൃഷ്ടരായെത്തുന്നു. ക്രിക്കറ്റ് താരങ്ങള്‍ക്കു കിട്ടുന്ന ജീവിത സുരക്ഷയാണ് ഇതിലൊന്ന്. കളിയേയും കളിക്കാരനേയും നന്നായി സംരക്ഷിക്കുന്ന ബോര്‍ഡ് മറ്റ് അസോസിയേഷനു മാതൃക തന്നെയാണ്.
FILEFILE


മറ്റു കായിക രംഗത്തെ താരങ്ങള്‍ ഉപജീവനത്തിനായി രംഗം വിടേണ്ടി വരുന്ന അവസ്ഥയില്‍ പോലും രിക്കലെങ്കിലും ഇന്ത്യന്‍ കുപ്പായത്തില്‍ എത്തിയാല്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ജീവിതം രക്ഷപെടും എന്ന അവസ്ഥയാണുള്ളത്. ക്രിക്കറ്റില്‍ നിന്നും കായിക താരങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനമാണ് പ്രധാനം. ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോള്‍ കിട്ടുന്ന സ്റ്റാര്‍ഡം പരസ്യ വരുമാനം കണ്ടെത്താനും അതിലൂടെ അധിക വരുമാനം കണ്ടെത്താനും താരങ്ങള്‍ക്ക് തുണയാണ്.

ഇന്ത്യയില്‍ മറ്റു കളികള്‍ വളരാത്തതിനു കാരണക്കാരനായി ക്രിക്കറ്റിനെ മറ്റു കളികളുടെ ആരാധകര്‍ ഒരു പരിധി വരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയേക്കാം. എങ്കിലും ക്രിക്കറ്റ് ബോര്‍ഡ് താരങ്ങള്‍ക്കു നല്‍കുന്ന പരിഗണനയും കളി വളര്‍ത്താന്‍ ചെയ്യുന്ന കാര്യങ്ങളും മറ്റു അസോസിയേഷനുകള്‍ക്ക് അനുകരണീയമാണ് എന്നതാണ് വസ്തുത. ക്രിക്കറ്റിനൊപ്പം എല്ലാ കായിക രംഗവും വളരണം. മറ്റു കായിക രംഗത്തിനു നല്‍കുന്ന പരിഗണനയുടെ കാര്യത്തില്‍ ഇംഗ്ലണ്ടിനേയും ഓസ്‌ട്രേലിയയുമാണ് ഇന്ത്യന്‍ കായിക രംഗം മാതൃകയാക്കേണ്ടത്.