മൂന്നാം തരംഗം സൃഷ്ടിക്കാനുള്ള എല്ലാ സാധ്യതകളും ഒമിക്രോണിനുണ്ട്; മുന്നറിയിപ്പുമായി വിദഗ്ധര്‍

Webdunia
ശനി, 4 ഡിസം‌ബര്‍ 2021 (15:54 IST)
കോവിഡ് വകഭേദമായ ഒമിക്രോണ്‍ മൂന്നാം തരംഗം സൃഷ്ടിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. സിഎസ്‌ഐആര്‍-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്‌സ് ആന്‍ഡ് ഇന്റര്‍ഗ്രേറ്റീവ് ബയോളജി തലവന്‍ അനുരാഗ് അഗര്‍വാള്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്ത് മൂന്നാം തരംഗം സൃഷ്ടിക്കാനുള്ള ഘടനാപരമായ എല്ലാ കഴിവും ഒമിക്രോണ്‍ വകഭേദത്തിനുണ്ടെന്ന് അനുരാഗ് അഗര്‍വാള്‍ പറഞ്ഞു. പ്രതിരോധശേഷിക്കെതിരെ കടന്നുകയറാനുള്ള ശക്തി ഒമിക്രോണിനുണ്ടെന്നാണ് പ്രാഥമിക പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, രാജ്യത്ത് മൂന്നാമത്തെ വ്യക്തിക്കും കോവിഡ്-19 വകഭേദമായ ഒമിക്രോണ്‍(ബി 1.1.529) സ്ഥിരീകരിച്ചു. ഗുജറാത്തിലെ ജാംനഗറില്‍ സിംബാബ്വേയില്‍ നിന്ന് വന്നയാള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 50-കാരനായ ഇയാള്‍ രണ്ട് ദിവസം മുമ്പാണ് ജാംനഗറില്‍ എത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article