കൊറോണ പ്രതിരോധം: മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ ധാരാവിയിലും അന്ധേരിയിലും പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു

സുബിന്‍ ജോഷി
വ്യാഴം, 21 മെയ് 2020 (14:20 IST)
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ ധാരാവിയിലും അന്ധേരിയിലും പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു. മോഹല്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
 
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേശവ് ട്രസ്റ്റിന്റെയും നിര്‍മ്മയ് ഫൗണ്ടേഷന്റെയും സന്നദ്ധപ്രവര്‍ത്താകരുമായി സഹകരിച്ചാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ മഹാരാഷ്ട്രയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അന്ധേരിയിലെയും ധാരാവിയിലെയും രോഗബാധിത മേഖലകളിലെ വീടുകളില്‍ സേവനമെത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും കിറ്റുകള്‍ ലഭ്യമാകും.
 
ധാരാവി ചേരി പ്രദേശത്തിനടുത്തുള്ള സിയോണിലെ ലോക്മന്യ തിലക് ഹോസ്പിറ്റല്‍, താനെയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രി എന്നീ ആശുപത്രികള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article