തിരുവനന്തപുരം ജില്ലയില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

ശ്രീനു എസ്

ശനി, 24 ഒക്‌ടോബര്‍ 2020 (10:32 IST)
ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കഠിനംകുളം ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡ്, പോത്തന്‍കോട്  പഞ്ചായത്തിലെ ഏഴാം വാര്‍ഡ്, കള്ളിക്കാട് പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പടപ്പാറ മേഖല, 11-ാം വാര്‍ഡ്, വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ചിറക്കോണം ഭാഗം, 17-ാം വാര്‍ഡില്‍ തൈവിള ഭാഗം, വിതുര പഞ്ചായത്ത് 13-ാം വാര്‍ഡില്‍ ആട്ടിന്‍കൂട്, കാലന്‍കാവ് ഭാഗങ്ങള്‍, കരവാരം പഞ്ചായത്ത് നാലാം വാര്‍ഡ്, ചെറുന്നിയൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ്, ചെങ്കല്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ്, കാരോട് പഞ്ചായത്ത് ഒന്ന്, 14, 17 വാര്‍ഡുകള്‍, ആര്യനാട് പഞ്ചായത്ത് 16-ാം വാര്‍ഡ് എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
 
മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ആശുപത്രി സേവനങ്ങള്‍, അവശ്യസാധനങ്ങളുടെ ലഭ്യത തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്നു പുറത്തു പോകാന്‍ അനുവദിക്കില്ല. കണ്ടെയ്ന്‍മെന്റ് സോണിനുള്ളില്‍ അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ഈ പ്രദേശങ്ങളോടു ചേര്‍ന്നുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍