കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: സംസ്ഥാനത്ത് ഇന്നലെ രജിസ്റ്റര്‍ ചെയ്തത് 686 കേസുകള്‍

ശ്രീനു എസ്
തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (10:11 IST)
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 686 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 345 പേരാണ്. 21 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3348 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.   
 
അതേസമയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ചൊവ്വാഴ്ച നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് കുറ്റമറ്റ രീതിയില്‍ സുരക്ഷയൊരുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article