സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 45 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്

Webdunia
ശനി, 9 ജനുവരി 2021 (19:35 IST)
സംസ്ഥാനത്ത് ഇന്ന് 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, തിരുവനന്തപുരം 6, പത്തനംതിട്ട, കണ്ണൂര്‍ 5 വീതം, തൃശൂര്‍, വയനാട് 4 വീതം, പാലക്കാട്, കോഴിക്കോട് 3 വീതം, കൊല്ലം, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
 
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 61,239 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 84,06,202 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article