സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് മൂന്ന് കൊവിഡ് മരണം

ശ്രീനു എസ്
ഞായര്‍, 26 ജൂലൈ 2020 (11:20 IST)
സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് മൂന്ന് കൊവിഡ് മരണം. ഇതില്‍ ഒരാള്‍ കാസര്‍ഗോഡ് കുമ്പള ആരിക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ ആണ് മരിച്ചത്. 70 വയസ്സായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍  വച്ചായിരുന്നു മരണം.  ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 
 
മലപ്പുറം തിരൂരങ്ങാടി വെള്ളിനികാട് റോഡില്‍ കല്ലിങ്കലകത്ത് അബ്ദുല്‍ ഖാദിര്‍ എന്ന കുഞ്ഞിമോന്‍ ഹാജി ആണ് മറ്റൊരാള്‍. 69 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ ആഴ്ച്ചയാണ് കോവിഡ് പൊസറ്റീവായതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും ഉണ്ടായിരുന്നു. ഇരിങ്ങാലക്കുടയില്‍ കൂത്തുപറമ്പില്‍ പളളന്‍ വീട്ടില്‍ വര്‍ഗീസാണ് മരിച്ച മൂന്നാമത്തെയാള്‍. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 63 ആയി.

അനുബന്ധ വാര്‍ത്തകള്‍

Next Article