രാജ്യത്തെ സജീവ കൊവിഡ് രോഗികള്‍ കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 24 മാര്‍ച്ച് 2022 (11:24 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,938 പേര്‍ക്ക്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 2,531 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24മണിക്കൂറിനിടെ 67 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത് 22,427 പേരാണ്. 
 
ഇതുവരെ രോഗം ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത് 5,16,672 പേരാണ്. ഇതുവരെ 4,24,75,588 പേര്‍ രോഗമുക്തി നേടി.

അനുബന്ധ വാര്‍ത്തകള്‍

Next Article