കോഴിമുട്ടക്കുള്ളില്‍ മഞ്ഞക്കരുവിന് പകരം പച്ചക്കരു!

ജോര്‍ജി സാം
ശനി, 9 മെയ് 2020 (20:31 IST)
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഒരു ചിത്രമാണ് കോഴിമുട്ടയിലെ പച്ചകളറുള്ള കരു. ഇത് സാധാരണ മഞ്ഞ നിറത്തിലോ ഓറഞ്ച് നിറത്തിലോ ആണ് കാണുന്നത്. എന്നാല്‍ പച്ചക്കരു കണ്ടത്, കോഴിക്ക് കൊടുക്കുന്ന തീറ്റയുടെ പ്രത്യേകതകൊണ്ടാകാമെന്നാണ് വെറ്ററിനറി യൂണിവേഴ്‌സിറ്റി പൗള്‍ട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ എസ് ഹരികൃഷ്ണന്‍ പറയുന്നത്.
 
കോഴിക്ക് നല്‍കുന്ന ഭക്ഷണത്തില്‍ ഗ്രീന്‍പീസ് പ്രോട്ടീന്റെ അളവ് കൂടുതലായാല്‍ മുട്ടയുടെ കരുവിന് പച്ചനിറം വരാം. കൂടാതെ പരുത്തിക്കുരു തീറ്റയില്‍ സ്ഥിരമായി ഉള്‍പ്പെടുത്തിയാലും ഇത്തരത്തില്‍ നിറംമാറ്റം ഉണ്ടാകാമെന്നും ഡോ. ഹരികൃഷ്ണന്‍ പറയുന്നു. 
 
എന്നാല്‍ മുട്ട പഴകിയാലും പച്ച നിറം ഉണ്ടാകാമെന്നും പറയുന്നു. പക്ഷെ അത് മുട്ടയുടെ വെള്ളയിലായിരിക്കും. അത്തരം മുട്ടകള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരവുമാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article