സൈഡസ് കാഡിലയുടെ കൊവിഡ് മരുന്നിന് അടിയന്തിര അനുമതി

Webdunia
വെള്ളി, 23 ഏപ്രില്‍ 2021 (17:39 IST)
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷാമയതിനെ തുടർന്ന് പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ സൈഡസ് കാഡിലയുടെ കൊവിഡ് മരുന്നിന് അനുമതി. കൊവിഡ് പ്രതിരോധത്തിന് അടിയന്തിര ഉപയോഗത്തിനാണ് ഡഗ്‌സ് കൺട്രോൾ ബ്യൂറോയുടെ അനുമതി.
 
അതേസമയം മരുന്ന് നൽകി ഏഴുദിവസത്തിനകം രോഗം ഭേദമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. രോഗികളിൽ 91 ശതമാനം പേർക്കും ഏഴ് ദിവസത്തിനകം രോഗം മാറിയതായി കമ്പനി അറിയിച്ചു. ഹെപ്പറ്റൈറ്റിസ് ബി രോഗം ബാധിച്ചവരെ ചികിത്സിക്കാൻ വേണ്ടി പത്ത് വർഷം മുൻപാണ് ഈ മരുന്ന് കമ്പനി വികസിപ്പിച്ചത്. നിലവിൽ വൈറസിനെതിരായ പ്രതിരോധത്തിന് മൂന്ന് വാക്‌സിനുകൾക്കാണ് കമ്പനി നൽകിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article