തിരുവനന്തപുരം പുല്ലുവിളയില്‍ 17,000 കോവിഡ് പോസിറ്റീവ് കേസുകളുണ്ടെന്നുള്ള പ്രചാരണം വ്യാജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണമില്ലാതെ ഇത്തരം വാര്‍ത്തകള്‍ ആരും നല്‍കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
പുല്ലുവിളയിലെ ആറ് വാര്‍ഡുകളിലാണ് കോവിഡ് രോഗവ്യാപനം കണ്ടെത്തിയത്. കേസുകള്‍ കൂടുന്നത് കണ്ടെത്തിയപ്പോള്‍ മൂന്ന് വാര്‍ഡുകള്‍ കണ്ടെയ്‌ന്‍മെന്‍റ് സോണാക്കി മാറ്റി. അവിടെ ഹൈ റിസ്‌ക് ഗ്രൂപ്പില്‍ പ്പെട്ട 671 പേര്‍ക്ക് കോവിഡ് ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ അതില്‍ 288 പേര്‍ പോസിറ്റീവ് ആയി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പുല്ലുവിള ക്ലസ്റ്റര്‍ ആയി പ്രഖ്യാപിക്കുകയും ചെയ്തു.
പുല്ലുവിളയില്‍ രോഗ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതപ്പെടുത്തിയതായും ശൈലജ ടീച്ചര്‍ അറിയിച്ചു.