Coronavirus: തണുത്ത കാലാവസ്ഥയില്‍ കോവിഡ് വ്യാപനം വീണ്ടും കൂടാം ! തുടരണം ജാഗ്രത, മുന്നറിയിപ്പ്

വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (10:50 IST)
Coronavirus: കോവിഡിനെതിരെ ജാഗ്രത തുടരണമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. തണുപ്പ് കാലാവസ്ഥ അടുക്കുന്നതിനു അനുസരിച്ച് കോവിഡ് വ്യാപനവും കൂടാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ഒമിക്രോണിന്റെ വകഭേദങ്ങള്‍ക്ക് മറ്റ് വകഭേദങ്ങളേക്കാള്‍ വ്യാപനശേഷി കൂടുതലാണ്. തണുപ്പ് കാലാവസ്ഥ അടുക്കുന്നതിന് അനുസരിച്ച് കോവിഡ് മൂലമുള്ള ആശുപത്രി വാസവും മരണങ്ങളും കൂടുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. 
 
വരും മാസങ്ങളില്‍ തണുത്ത കാലാവസ്ഥ കൂടുന്നതിന് അനുസരിച്ച് ആശുപത്രിവാസവും മരണനിരക്കും കൂടുമെന്നാണ് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറലായ ടെഡ്രോസ് അഥനോ ഗബ്രേഷ്യസ് പറയുന്നത്. നിലവിലുള്ള ഒമിക്രോണിന്റെ വകഭേദങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്നവയെ അപേക്ഷിച്ച് വ്യാപനശേഷി കൂടുതലാണെന്നും അദ്ദേഹം പറയുന്നു. തണുത്ത കാലാവസ്ഥ കൂടി വരുന്നതോടെ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. മുഖാവരണം, സാമൂഹിക അകലം അടക്കമുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുന്നത് തുടരുകയാണ് വേണ്ടത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍