റോസ് മില്‍ക്ക് ഷേക്ക്

PRO
മില്‍ക്ക് ഷേക്ക്, പ്രത്യേകിച്ച് റോസ്മില്‍ക്ക് ഷേക്ക്, രുചിക്കാത്തവരുണ്ടാവില്ല. വീട്ടില്‍ ഈ രുചികരമായ ഷേക്ക് ഉണ്ടാക്കിയാലോ?

ചേര്‍ക്കേണ്ടവ

റോസ് സിറപ്പ് - 3 ടീസ്പൂണ്‍
പാല്‍ - 3 കപ്പ്
ഐസ് ക്യൂബ് - 2 കപ്പ്
പ്ഞ്ചസാര - പാകത്തിന്

ഉണ്ടാക്കേണ്ടവിധ

ഐസ്ക്യുബുകള്‍ പൊടിച്ച് എടുക്കുക. പാലും സിറപ്പും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കണം. ഇതിനൊപ്പം ഐസ് പൊടിയും ചേര്‍ത്ത് വീണ്ടും മിക്സിയില്‍ അടിക്കുക. ഇതില്‍ ആവശ്യത്തിന് മധുരം ചേര്‍ത്താല്‍ റോസ് മില്‍ക്ക് ഷേക്ക് റഡി, തണുപ്പ് പോവാതെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണേ...

വെബ്ദുനിയ വായിക്കുക