നാലുമണി പലഹാരങ്ങളിലും വ്യത്യസ്തത വേണ്ടേ. ഇതാ പനീര്‍ കട്ലറ്റ് സ്വയം പാകം ചെയ്യൂ...
ചേര്‍ക്കേണ്ടവ:
പനീര്‍ 500 ഗ്രാം പച്ചമുളക് പൊടിയായി അരിഞ്ഞത് - മൂന്ന് മല്ലിയില അരിഞ്ഞത് 2 ടീസ്പൂണ്‍ മുളകുപൊടി 2 ടീസ്പൂണ്‍ ഉള്ളി കുനുകുനെ അരിഞ്ഞത് 2 കപ്പ് റൊട്ടിപ്പൊടി ഒരു കപ്പ് മസാലപ്പൊടി അര ടീസ്പൂണ്‍ മുട്ട ഒന്ന് എണ്ണ ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
പനീര്‍, പച്ചമുളക്, ഉള്ളി, മല്ലിയില, മുളകുപൊടി, മസാലപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. പനീര്‍ മൈദ പോലെ കുഴഞ്ഞു കിട്ടുന്നതു വരെ കുഴച്ചെടുക്കുക. ഈ മാവ് ഒരു ചെറിയ ഉരുള എടുത്ത് കൈവെള്ളയില്‍ പരുത്തി, അടിച്ചു പതച്ച മുട്ടയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടിയെടുത്ത് എണ്ണയില്‍ വറുത്തെടുക്കുക. തക്കാളി സോസോ, പച്ചമുളക് ചേര്‍ത്ത തേങ്ങാ ചട്ണിയോ ചേര്‍ത്ത് ചൂടോടെ കഴിക്കുക.