നെന്‍‌മീന്‍ ഉലര്‍ത്തിയത്

നോണ്‍ പ്രിയര്‍ക്ക് മീന്‍ ഉലര്‍ത്ത് ഒഴിവാക്കാന്‍ കഴിയാത്ത വിഭവമാണ്. ഇതാ ഒന്നു പരീക്ഷിച്ചുനോക്കൂ.

ചേര്‍ക്കേണ്ടവ‍:

നെന്‍‌മീന്‍ വേവിച്ച് മുള്ള് നീക്കിയത് 1/2 കിലോ
സവാള അരിഞ്ഞത് 11/2 കപ്പ്
പച്ചമുളക് 10
ഇഞ്ചി 1 കഷ്ണം
കറിവേപ്പില 4 തണ്ട്
കുടമ്പുളീ 2 കഷ്ണം
മുളകുപൊടി 1 ടീസ്പൂണ്‍
കുരുമുളകുപൊടി 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി 1 ടീസ്പൂണ്‍
മസാലപ്പൊടി 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ, ഉപ്പ് പാകത്തിന്

ഉണ്ടാക്കുന്ന വിധം:

മീന്‍ കഷ്ണങ്ങള്‍ എണ്ണയില്‍ ഇട്ട് പകുതി മൂപ്പിച്ച് എടുക്കുക. അരിഞ്ഞ പച്ചമുളക്, കുടമ്പുളി, ചതച്ച ഇഞ്ചി,കറിവേപ്പില, ഉപ്പ് എന്നിവ ഒന്നിച്ചു ചേര്‍ത്ത് വേവിച്ചെടുക്കുക. അതിനുശേഷം ചീനച്ചട്ടി അടുപ്പില്‍ വെച്ചു ചൂടായി കഴിയുമ്പോള്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതില്‍ സവാള ഇട്ട് വഴറ്റുക. തവിട്ടുനിറം വരുമ്പോള്‍ മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി എന്നിവ ചേര്‍ക്കുക. അതില്‍ പൊരിച്ചുവച്ച വച്ച മീന്‍ കുടഞ്ഞിട്ട് നന്നായി ഇളക്കി ഉപയോഗിക്കുക.

വെബ്ദുനിയ വായിക്കുക