ആപ്പിള്‍ സലാഡ്

ആ‍പ്പിള്‍ വെറുതെ കഴിച്ചു മടുത്തെങ്കില്‍ ഇതാ സലാഡ് ഉണ്ടാക്കിക്കഴിക്കാം. ലളിതവും ആരോഗ്യകരവുമായ ഈ മാര്‍ഗ്ഗം പരീക്ഷിക്കൂ...

ചേര്‍ക്കേണ്ടവ:

ആപ്പിള്‍ ചെറുതായി നുറുക്കിയത്- ഒന്ന്
നാരങ്ങാനീര് - അര ടീസ്പൂണ്‍
കുരുമുളകുപൊടി - ഒരു നുള്ള്
ഉപ്പ്- ഒരുനുള്ള്
ക്രീം- മൂന്ന് ടീസ്പൂണ്‍
ചീസ് - 3 ടീസ്പൂണ്‍
തേങ്ങ തിരുമിയത് -1 ടീസ്പൂണ്‍
ബദാം നുറുക്കിയത്- 1 ടീസ്പൂണ്‍
കിസ്മിസ്- ഒരു ടീസ് പൂണ്‍
ചെറി 4 എണ്ണം

ഉണ്ടാക്കുന്ന വിധം:

നുറുക്കിയ ആപ്പിളും, നാരങ്ങാനീരും, തേങ്ങയും, ചീസും, ക്രീമും ഒരു ബൌളിലിട്ട് മിക്സു ചെയ്യുക. മീതെ കുരുമുളകു പൊടിയും ഉപ്പും വിതറുക. ബദാം നുറുക്കിയതും, കിസ്മിസും ചെറിയും കൊണ്ട് അലങ്കരിച്ച് തണുപ്പിച്ച ശേഷം വിളമ്പുക.

വെബ്ദുനിയ വായിക്കുക