നോണ്‍‌വെജ് ദോശ - പാചകവിധി

ദോശ കേരളീയരുടെ ഇഷ്‌ട പ്രാതലാണ്. എന്നാല്‍ നോണ്‍ വെജ് ദോശ കഴിക്കുന്ന കേരളീയരെ നമ്മുടെ നാട്ടില്‍ വളരെ കുറച്ച് മാത്രമേ കാണാനാകൂ. ചിക്കന്‍ ചേര്‍ത്ത് പ്രത്യേക രീതിയില്‍ പാകം ചെയ്യാവുന്ന ദോശ സാധാരണ ദോശയെക്കാള്‍ രുചികരവും വ്യത്യസ്തതയും പ്രദാനം ചെയ്യുന്ന ഒന്നാണ്.

ചേരുവകള്‍

എല്ലില്ലാത്ത ചിക്കന്‍ ചെറുതായി നുറുക്കിയത് 2 കപ്പ്
ചുവന്ന ഉള്ളി 1 (നന്നായി അരിഞ്ഞത്)
മഞ്ഞപ്പൊടി അര ടീസ്‌പൂണ്‍
പച്ചമുളക് 4 (നന്നായി അരിഞ്ഞത്)
മുളക്പ്പൊടി - 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കുരുമുളക്പ്പൊടി അര ടീസ്പൂണ്‍
ദോശ മാവ് ആവശ്യത്തിന്
എണ്ണ 3 ടീസ്പൂണ്‍

തയ്യാറാക്കേണ്ടവിധം

ചിക്കനില്‍ മുളക്പ്പൊടി, മഞ്ഞപ്പൊടി, ഉപ്പ് കുരുമുളക് പൊടി എന്നിവ നന്നായി കലര്‍ത്തി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇത് വയ്ക്കുക. തലേന്ന് രാത്രി തന്നെ ഇങ്ങനെ കലര്‍ത്തി വച്ചാല്‍ നന്ന്. യോജിക്കുന്ന ഒരു പാനില്‍ 3 ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചിക്കന്‍ പൊരിച്ചെടുക്കുക. അതേ പാനില്‍ തന്നെ ആവശ്യമെങ്കില്‍ കുറച്ച് കൂടി എണ്ണയൊഴിച്ച് പച്ചമുളകും ചുവന്ന ഉള്ളിയും ഫ്രൈചെയ്യുക. ഉള്ളി നന്നായി ഫ്രൈ ആകുന്നത് വരെ പൊരിക്കുക. ഇനി പൊരിച്ച ചിക്കന്‍ ഇതില്‍ ചേര്‍ക്കാവുന്നതാണ്. അതിനുശേഷം ആവശ്യത്തിന് ഉപ്പും കുരുമുളകും ചേര്‍ക്കുക. എല്ലാം നന്നായി കുഴഞ്ഞ് വരുന്നത് വരെ നന്നായി മിക്സുചെയ്യുക.

വെബ്ദുനിയ വായിക്കുക