കേക്ക് ഉണ്ടാക്കാം

Webdunia
WD
ക്രിസ്തുമസ് അടുത്തു വരുന്നു. കടകളില്‍ കേക്കിന്‍റെ വിലയ്ക്ക് തീപിടിക്കുമെന്ന് ഉറപ്പ്. അങ്ങിനെയെങ്കില്‍ ഈ വിലയേറിയ താരത്തെ സ്വന്തമായി ഉണ്ടാക്കിയാലോ?

ചേര്‍ക്കേണ്ട വ

മൈദ - 200 ഗ്രാം
മുട്ട - 2 എണ്ണം
പാല്‍ - 1/4 ലിറ്റര്‍
പഞ്ചസാര - 1 കപ്പ്
നെയ്യ് - 1/2 കപ്പ്
ഏലയ്ക്ക - 2 എണ്ണം പൊടിച്ചത്
തേങ്ങ - 2 എണ്ണം നേര്‍മ്മയായി ചിരകിയത്

ഉണ്ടാക്കേണ്ട വിധം

തേങ്ങ തിരുമ്മിയതില്‍ പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും ചേര്‍ക്കുക. മുട്ട നല്ലതുപോലെ പതപ്പിച്ച് പാല് ചേര്‍ക്കണം. നല്ലതു പോലെ പരന്ന ഒരു പാത്രത്തില്‍ നെയ്യ് പുരട്ടി അതില്‍ മാവ് കോരിയൊഴിച്ച് രണ്ട് വശവും മൂത്തതിനു ശേഷം തേങ്ങാക്കൂട്ട് അതില്‍ വച്ച് മടക്കി എടുക്കുക. ഇപ്പോള്‍ ‘ഹോം മെയ്ഡ്’ കേക്ക് റഡി!