ഉണക്കലരി പായസം

Webdunia
ഉണക്കലരി പായസം ഉണ്ടാക്കിനോക്കൂ. അമ്പലത്തില്‍ നിന്ന് നേദിച്ചുകിട്ടുന്ന പായസത്തിന്‍റെ അതേ രുചി. ഇതാ പരീക്ഷിച്ചോളൂ.

ചേര്‍ക്കേണ്ടവ‍:

ഉണക്കലരി 1 നാഴി
ശര്‍ക്കര 1/2 കി ഗ്രാം
നെയ്യ് 200 ഗ്രാം
കൊട്ടത്തേങ്ങ 1 മുറി
അണ്ടിപ്പരിപ്പ് 50 ഗ്രാം
ഉണക്കമുന്തിരി 50 ഗ്രാം

ഉണ്ടാക്കുന്ന വിധം:

ഒരു ഉരുളിയില്‍ ഒന്നരയിടങ്ങഴി വെള്ളം തിളപ്പിക്കുക. തിളച്ചു കഴിയുമ്പോള്‍ അരി കഴുകി ഇടുക. അരി നല്ലതു പോലെ വെന്തുകഴിഞ്ഞാല്‍ ശര്‍ക്കര ചേര്‍ത്ത് ഇളക്കുക. നല്ലതു പോലെ വരട്ടി എടുത്ത ശേഷം കൊട്ടത്തേങ്ങ ചെറുതായി അരിഞ്ഞതും അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യില്‍ വറുത്തതും ചേര്‍ത്ത് ഇളക്കിയോജിപ്പിച്ച് ഉപയോഗിക്കാം.