സവാള വയറ്റുമ്പോള്‍ കരിയാതിരിക്കാന്‍

രേണുക വേണു

ഞായര്‍, 13 ഒക്‌ടോബര്‍ 2024 (08:21 IST)
കറികളുടെ രുചി വര്‍ധിപ്പിക്കുന്നതില്‍ സവാളയ്ക്കുള്ള പങ്ക് വളരെ വലുതാണ്. എത്ര നന്നായി സവാള വയറ്റിയെടുക്കുന്നോ അതിനനുസരിച്ച് ഭക്ഷണത്തിന്റെ രുചിയും കൂടും. സവാള വയറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
 
സവാളയില്‍ ധാരാളം വെള്ളവും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. വളരെ പതുക്കെയാണ് സവാളയില്‍ നിന്ന് ഇത് രണ്ടും നഷ്ടമാകുക. അപ്പോഴാണ് രുചികരമായ രീതിയില്‍ സവാള വയറ്റിയെടുക്കാന്‍ സാധിക്കുക. ഗ്യാസ് സ്റ്റൗവില്‍ കുറഞ്ഞ തീയില്‍ ഇട്ടുവേണം സവാള വയറ്റാന്‍. അരിഞ്ഞെടുത്ത സവാളയിലേക്ക് അല്‍പ്പം ഉപ്പ് കൂടി ചേര്‍ത്ത് വേണം ആദ്യം വയറ്റാന്‍. 
 
സവാള ഒരിക്കലും വളരെ നേര്‍ത്ത രീതിയില്‍ അരിയരുത്. കനം കുറച്ച് സവാള അരിഞ്ഞാല്‍ നന്നായി വയറ്റി കിട്ടുന്നതിനു മുന്‍പ് അത് കരിയാന്‍ തുടങ്ങും. സവാള വയറ്റാന്‍ നോണ്‍ സ്റ്റിക്ക് പാന്‍ ഉപയോഗിക്കരുത്. എണ്ണയോ വെളിച്ചെണ്ണയോ ചേര്‍ത്ത് വേണം സവാള വയറ്റാന്‍. ഗ്യാസ് സ്റ്റൗ ലോ ഫ്ളെയ്മില്‍ ഇട്ട ശേഷം ഏതാനും സെക്കന്‍ഡുകള്‍ അടച്ചുവെച്ച് സവാള വേവിക്കുന്നതും നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍